കിളിമാനൂർ: കിളിമാനൂർ ചിറ്റലഴികത്താണ് അപകടം. എസിപി ഷീറ്റുകളുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. കർണാടക രജിസ്ട്രേഷനിലുള്ള ബൊലേറോ പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്.
ചെറിയ കയറ്റമുള്ള ഭാഗത്തുവെച്ച് വാഹനത്തിന്റെ ബ്രേക്ക് പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട വാൻ പുറകോട്ട് വന്ന് റോഡരികിലെ താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹം പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് പ്രദേശത്ത് അല്പനേരം ഗതാഗത തടസ്സമുണ്ടായി
