പത്തനംതിട്ട. ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ ഇന്ന് നടക്കും . പേട്ട തുള്ളലിനായി അവസാനത്തെ തയ്യാറെടുപ്പിലാണ് അമ്പലപ്പുഴ ,ആലങ്ങാട്ട് സംഘങ്ങൾ . 11 മണിയോടെ കൊച്ചമ്പലത്തില്‍ നിന്ന് അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ടതുള്ളല്‍ ആദ്യം ആരംഭിക്കും. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിയുടെ സാന്നിധ്യമായി ശ്രീകൃഷ്ണപരുന്ത് ക്ഷേത്രത്തിന് മുകളിലൂടെ വട്ടമിട്ടു പറക്കുന്നതോടുകൂടിയാണ് പേട്ടതുള്ളല്‍ ആരംഭിക്കുക. തുടർന്ന് ഉച്ച കഴിഞ്ഞാണ് ആലങ്ങോട് സംഘത്തിൻറെ പേട്ടതുള്ളൽ . ഇന്നലെ ചന്ദനക്കുടം ആഘോഷവും എരുമേലിയിൽ നടന്നു.
