വർക്കല: ഇടവ ജനതാ മുക്ക് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ചു. കാപ്പിൽ അമ്പാടിയിൽ സുനിൽകുമാർ (41) ആണ് മരണപ്പെട്ടത്. വർക്കല പാപനാശത്തെ ഐസ്ക്രീം വ്യാപാരിയാണ് ഇദ്ദേഹം. ജനതാ മുക്ക് പെട്രോൾ പമ്പിന് സമീപമാണ് സുനിൽ താമസിക്കുന്നത്.
ഇന്ന് വൈകുന്നേരം ഏഴരമണിയോടെയായിരുന്നു അപകടം. റെയിൽവേ ട്രാക്കിന് അരികിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചു നടന്നു പോകവെ കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന വഞ്ചിനാട് എക്സ്പ്രസ്സ് സുനിലിനെ ഇടിക്കുകയായിരുന്നു.
അപകടവിവരമറിഞ്ഞ് അയിരൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
