സ്വർണ്ണവിലയിൽ നേരിയ ഇടിവ്; അറിയാം ഇന്നത്തെ സ്വർണ്ണവില

സ്വർണ്ണത്തോടുള്ള മലയാളിയുടെ പ്രണയം വെറും ആഭരണ ഭ്രമമല്ല, മറിച്ച് ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപ മാർഗ്ഗം കൂടിയാണ്. കഴിഞ്ഞ ദിവസങ്ങളിലെ റെക്കോർഡ് കുതിപ്പിന് ശേഷം സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി.

ഇന്നത്തെ നിരക്ക് (ജനുവരി 19, 2026)
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ നേരിയ കുറവുണ്ടായെങ്കിലും വില ഇപ്പോഴും റെക്കോർഡ് നിലവാരത്തിന് മുകളിൽ തന്നെയാണ്. ഇന്ന് സ്വർണ്ണം പവന് 8 രൂപയും ഗ്രാമിന് 1 രൂപയും കുറഞ്ഞു.

ഒരു പവൻ സ്വർണ്ണത്തിന്: 1,05,432 രൂപ (ഇന്നലെ 1,05,440 രൂപയായിരുന്നു)
ഒരു ഗ്രാം സ്വർണ്ണത്തിന്: 13,179 രൂപ ( ഇന്നലെ 1,05,440 രൂപയായിരുന്നു )
ഈ മാസം 14-ാം തീയതി രേഖപ്പെടുത്തിയ 1,05,600 രൂപയാണ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന നിരക്ക്. വിപണിയിലെ ഈ മുന്നേറ്റം നിക്ഷേപകരെ ആവേശത്തിലാക്കുമ്പോൾ സാധാരണക്കാരെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാണ്. ആഗോള വിപണിയിലെ ചില താൽക്കാലിക ക്രമീകരണങ്ങളാണ് വിലയിൽ ചെറിയ ഇടിവുണ്ടാക്കിയത്.