*ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു*

 ആലംകോട് : ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെ 9 മണിക്ക് റിപ്പബ്ലിക് ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
 ഹെഡ്മിസ്ട്രസ് ദീപ്തി ദേശീയപതാക ഉയർത്തി.
 പിടിഎ പ്രസിഡന്റ് മേവർക്കൽ നാസർ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ജുനൈന നസീർ ആശംസകൾ നേർന്നു. തുടർന്ന് വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ നിഷ ടീച്ചർ ഹയർ സെക്കൻഡറി വിഭാഗം സീനിയർ അധ്യാപകൻ ഷിബു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സന്ധ്യ ടീച്ചർ തുടങ്ങിയവർ റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. ബിഎഡ് ട്രെയിനികളും ടിടിസി ട്രെയിനികളും വിദ്യാർത്ഥികളും ചേർന്ന് ദേശഭക്തിഗാനങ്ങളും മധുരപലഹാര വിതരണവും റിപ്പബ്ലിക് ദിന സന്ദേശ റാലിയും സംഘടിപ്പിച്ചു.