തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ദുരൂഹത. നെയ്യാറ്റിന്‍കര കവളാകുളം സ്വദേശികളായ സുജിന്‍കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഖാന്‍ ആണ് മരിച്ചത്.
ഇന്നലെ രാത്രി വീട്ടിലിരിക്കെയാണ് കുഞ്ഞ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ കുഞ്ഞ് മരിക്കുകയായിരുന്നു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഒരാഴ്ച മുമ്പ് കുഞ്ഞ് നിലത്ത് വീണ് പരിക്കേറ്റിരുന്നുവെന്നും ഈ പരിക്കാണ് മരണത്തിലേക്ക് നയിച്ചതോയെന്ന സംശയമാണ് ഉയരുന്നതെന്നും അധികൃതര്‍ അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമായൂവെന്ന് പൊലീസ് അറിയിച്ചു.
