കഴക്കൂട്ടത്ത് കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ ഇടിച്ചു, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ടെക്‌നോപാർക്ക് ജീവനക്കാരി മരിച്ചു.

കഴക്കൂട്ടം : കെഎസ്ആർടിസി ബസ് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു.കഴക്കൂട്ടം ചിറ്റാറ്റുമുക്ക് കരിഞ്ഞ വയലിൽ ശ്രീവിശാഖത്തിൽ രാജേഷ് ഭാര്യ സന്ധ്യ(38) ആണ് മരിച്ചത്.ടെക്നോപാർക്കിന് സമീപം ബുധനാഴ്ചയാണ് കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടമുണ്ടായത്.കെഎസ്ആർടിസി ബസ് സന്ധ്യയുടെ പിന്നിലിടിച്ചു വീഴുകയും അപകടത്തിൽ ബസ്സിനടിയിലേക്ക് വീണ സന്ധ്യയുടെ കാലിൽ കൂടി ചക്രങ്ങൾ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റിരുന്നു.സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ധ്യയുടെ കാൽ മുറിച്ചു മാറ്റി.അപകടനില ചെയ്യാതിരുന്ന സന്ധ്യ ഇന്ന് വെളുപ്പിനാണ് മരിച്ചത്.ടെക്നോ പാർക്കിൽ ഗൈഡ്ഹൗസ് കമ്പനിയിലെ ജീവനക്കാരി ആയിരുന്നു സന്ധ്യ