സഞ്ജുവിനും രോഹൻ കുന്നുമ്മലിനും സെഞ്ചുറി, വെടിക്കെട്ട് ബാറ്റിങ്ങുമായി കേരളം


വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ കേരളത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ്. സഞ്ജു സാംസണും രോഹൻ കുന്നുമ്മലിനും സെഞ്ചുറി. 90 പന്തിലാണ് സഞ്ജു സെഞ്ചുറി തികച്ചത്. ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ 78 പന്തിൽ 124 റൺസ് എടുത്താണ് പുറത്തായത്. ഇരുവരും ചേർന്ന് കേരളത്തിന്റെ സ്കോർ 200 കടത്തിയിട്ടുണ്ട്.

നേരത്തെ ബാറ്റിംഗ് നടത്തിയ ജാർഖണ്ഡ് ഏഴു വിക്കറ്റിന് 311 റൺസാണ് നേടിയത്. കുമാർ കുശാഗ്രയാണ് 137 പന്തിൽ 143 റൺസ് നേടി ജാർഖണ്ഡിനെ മികച്ച സ്കോറിലെത്താൻ സഹായിച്ചത്.