പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.. തിരുവനന്തപുരം

​ബാലരാമപുരം: സ്കൂൾ വിട്ട് വീട്ടിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിലെ ബാത്ത് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം സ്വദേശികളായ ജേക്കബ് രാജൻ – അജി ഗ്രൽഫിൽ ദമ്പതികളുടെ മകൻ അജയ് ജേക്കബ് ആണ് മരിച്ചത്.
​സ്കൂൾ വിട്ട് എത്തിയ ഉടനെയായിരുന്നു സംഭവം. യൂണിഫോം പോലും മാറുന്നതിന് മുൻപ് അജയ് ബാത്ത് റൂമിൽ കയറി തൂങ്ങുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രദ്ധിക്കുക: മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ സഹായത്തിനായി താഴെ പറയുന്ന ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ദിശ ഹെൽപ്പ് ലൈൻ: 1056, സ്റ്റേറ്റ് മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈൻ: 0471-2552056.