*ചിതറയിൽ എക്സൈസ് വേട്ട*

​ചിതറയിൽ എക്സൈസിന്റെ വൻ ചാരായ വേട്ട; 52 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ. ചടയമംഗലം എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാങ്കോട് പെരിങ്ങാട് പാൽക്കുളം വീട്ടിൽ ബാബു രാവുത്തർ അറസ്റ്റിലായത്. ഇയാളുടെ വീട്ടിലെ അടുക്കള ഭാഗത്തുള്ള വാട്ടർ ടാങ്കിന് സമീപം സജ്ജീകരിച്ചിരുന്ന ഗ്യാസ് സ്റ്റൗ, സിലിണ്ടർ, അലുമിനിയം പാത്രങ്ങൾ എന്നിവയും 52 ലിറ്റർ ചാരായവും കസ്റ്റഡിയിലെടുത്തു. ചടയമംഗലം റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷാനവാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.