കൊട്ടാരക്കര കൊല്ലം റോഡിൽ താമരശ്ശേരി ജംഗ്ഷന് സമീപം ഇന്നലെ രാത്രിയിൽ ബൈക്കുകൾ കുട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.

കൊട്ടാരക്കര കൊല്ലം റോഡിൽ താമരശ്ശേരി ജംഗ്ഷന് സമീപം ഇന്നലെ രാത്രിയിൽ ബൈക്കുകൾ കുട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. എഴുകോൺ അമ്പലത്തുംകാല സ്വദേശി അഭിഷേക് (28) മൈലം സ്വദേശി സിദ്ധിവിനായക് (19) എന്നിവരാണ് മരിച്ചത്. കൂടെ യാത്രചെയ്തിരുന്ന ജീവൻ, സനൂബ് എന്നിവരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്കിന് ആണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് ബൈക്കുകളും പൂർണമായി തകർന്നു. കൊട്ടാരക്കരയിൽ നിന്നുള്ള ഫയർ ഫോഴ്‌സ് സംഘം എത്തിയാണ് തീ അണച്ചത്.