മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം നന്തന്‍കോട് വാര്‍ഡ് കൗണ്‍സിലര്‍ ക്ലീറ്റസ് യോഗം ഉദ്ഘടനം ചെയ്തു.മ്യൂസിയം പ്രിന്‍സിപ്പല്‍ എസ്.ഐ ദീപു, യോഗത്തിൽ പങ്കെടുത്ത സംസാരിച്ചു.

തിരു : മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം നടത്തി. നന്ദന്‍നഗര്‍ റസിഡന്‍സ് അസോസിയേഷന്റെ ആഭ്യ മുഖ്യത്തില്‍ വൈല്ലോപ്പള്ളി സംസ്‌കൃതി ഭവനില്‍ കൂടി. പ്രസിഡന്റ് ഡോ. വിജയാ നായര്‍ അദ്ധ്യക്ഷത വഹിച്ചു. നന്തന്‍കോട് വാര്‍ഡ് കൗണ്‍സിലര്‍ ക്ലീറ്റസ് യോഗം ഉദ്ഘടനം ചെയ്തു. സെക്രട്ടറി ഭൂവനേന്ദ്രന്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ നഗരസഭയിലെ നഗരാസൂത്രണ ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, മ്യൂസിയം പോലീസ് സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ദീപു, കൗണ്‍സിലര്‍മാരായ പാളയം ഷെര്‍ളി .എസ്, കുന്നുകുഴി മേരിപുഷ്പം, വൈല്ലോപ്പള്ളി മെമ്പര്‍ സെക്രട്ടറി മഹേഷ്, മ്യൂസിയം എസ്.ഐ, ബീറ്റ് ഓഫീസര്‍ രാഗേഷ് കുമാര്‍ പി., സിറ്റി ട്രാഫിക്ക് എസ്.ഐ, പൊതുമരാമത്ത് 
സിറ്റി ഉദ്യോഗസ്ഥര്‍, നഗരസഭയുടെ ശാസ്തമംഗലം, ജഗതി, കവടിയാര്‍, ഹെല്‍ത്ത് ഇന്‍പെക്ടറര്‍മാര്‍, കേരള വാട്ടര്‍ അതോറിറ്റിയുടെ കവടിയാര്‍, പാളയം, സെക്ഷനുകളിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ സ്വീവറേജ് കുര്യാത്തി, ശാസ്തമംഗലം സെക്ഷനിലെ 
അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.ആര്‍.എഫ്. - സ്മാര്‍ട്ട് സിറ്റി ഉദ്യോസ്ഥര്‍, കെ.എസ്.ഇ.ബി. കന്റോണ്‍മെന്റ് എ.ഇ., നിര്‍ഭയാ വോളന്റിയര്‍മാരായ സീമാ സതീഷ്, അഞ്ജനാ ജെ. എസ്. തുടങ്ങിയവര്‍ പങ്കെടുത്ത് യോഗത്തില്‍ സംസാരിച്ചു. 67 -ല്‍ പരം റസിഡന്‍സ് ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു. സ്റ്റേഷന്‍ പരിധിയിലെ പല സ്ഥലങ്ങളിലായി അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്ന ടൂ - ത്രീ - ഫോര്‍ വീലറുകള്‍ എല്ലാം കാല്‍നടയാത്രക്കാര്‍ക്കും - ഗതാഗതത്തിനും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. അര്‍ദ്ധരാത്രികളില്‍ ലോ-കോളേജ് - 
വരമ്പശ്ശേരി - കുന്നുകുഴി - മിരാന്റ റോഡുകളില്‍ ബൈക്ക് റൈസിംഗ് നടക്കുന്നതിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണം. പാളയം യൂണിവേഴ്‌സിറ്റ് ഹോസ്റ്റലിന്റെ മുന്‍വശത്ത് ബസ് ബേയില്‍ ബസ്സുകള്‍ നിര്‍ത്താത്തത് കാല്‍നടയാത്രക്കാര്‍ക്ക് വളരെയേറെ 
ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. എ.ആര്‍. ക്യാമ്പ് നന്ദാവനം റോഡുകളിലെ ഫുട്പാത്തു
കളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കുക. വാട്ടര്‍ അതോറിറ്റിയുടെയുടെ 
സ്മാര്‍ട്ട് സിറ്റിയുടെയും കീഴില്‍ വരുന്ന പല റോഡുകളില്‍ പൈപ്പ് പൊട്ടി വെള്ളം പാഴായി ദിവസങ്ങളോളം പോകുന്നത് പെട്ടെന്ന് പരിഹരിക്കാനുള്ള സംവിധാനം നടപ്പിലാക്കുക. 
മേല്‍പറഞ്ഞ പരാതികളിന്മേല്‍ സമയബന്ധിതമായി പരിഹാരം കാണുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.