ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ ഇന്ത്യയുടെ യൂത്ത് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ബെനോനിയിലെ വില്ലോമൂർ പാർക്കിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് മത്സരം ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ അണ്ടർ 19 വിജയം സ്വന്തമാക്കിയിരുന്നു.ആയുഷ് മാത്രെയുടെ അഭാവത്തിൽ കൗമാരതാരം വൈഭവ് സൂര്യവംശിയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. അണ്ടര്‍-19 ലോകകപ്പിന് മുമ്പുള്ള ഇന്ത്യന്‍ ടീമിന്റെ അവസാന പരമ്പരയാണിത്.ജനുവരി 3 ശനിയാഴ്ച ബെനോനിയില്‍ നടന്ന ആദ്യ ഏകദിനത്തിലും വൈഭവ് ആണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഡിഎല്‍എസ് നിയമപ്രകാരം ഇന്ത്യ 25 റണ്‍സിന് വിജയിച്ചിരുന്നു. തുടർവിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാനാണ് വൈഭവ് സൂര്യവംശിയും സംഘവും ഇന്ന് ഇറങ്ങുക.