പത്തനാപുരത്ത് നിന്ന് വർക്കല– ശിവഗിരി തിരുവനന്തപുരം ലിങ്ക് ബസ് സർവീസുകൾ ആരംഭിച്ചു.

പത്തനാപുരം:
പത്തനാപുരം–പുനലൂർ–വെഞ്ചേമ്പ്–കോക്കാട് വഴി വർക്കല ശിവഗിരിയിലേക്കും, പത്തനാപുരം–പുനലൂർ–അഞ്ചൽ–കോട്ടുക്കൽ–കടയ്ക്കൽ–കല്ലറ വഴി തിരുവനന്തപുരത്തേക്കുമുള്ള പുതിയ ലിങ്ക് ബസ് സർവീസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം പത്തനാപുരം ബസ് സ്റ്റേഷനിൽ ഗതാഗത വകുപ്പ് മന്ത്രി നിർവഹിച്ചു.

പത്തനാപുരം മേഖലയുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്ന ഈ സർവീസുകൾ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും സാധാരണ യാത്രക്കാർക്കും വലിയ ആശ്വാസമാകും. വിവിധ ഇടനാഴികളിലൂടെ പ്രധാന നഗരങ്ങളുമായി നേരിട്ടുള്ള ബന്ധം ഉറപ്പുവരുത്തുന്നതിലൂടെ യാത്രാസമയം കുറയുകയും പൊതുഗതാഗത ഉപയോഗം വർധിക്കുകയുമാണ് ലക്ഷ്യം.