കല്ലമ്പലം.ദേശീയപാതയിൽ നാവായിക്കുളത്ത് കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം. കരുനാഗപ്പള്ളിയിൽ നിന്നും കല്ലമ്പലം ഭാഗത്തേക്ക് വന്ന ലോ ഫ്ലോർ നോൺ എസി ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവർക്ക് ബസിൻ്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.