സ്വർണ വിലയിൽ നേരിയ ഇളവ്; പക്ഷേ... ആശ്വാസം പകരാതെ വിപണി

ജനുവരി 21-ന് 115320 രൂപയോടെ ഈ മാസത്തെ റെക്കോഡ് സ്വർണവില രേഖപ്പെടുത്തിയപ്പോൾ ഉപഭോക്താക്കൾക്ക് ആശങ്കയായിരുന്നു എങ്കിൽ ഇന്ന് നേരിയ ആശ്വാസത്തിന് വഴിയൊരുങ്ങുകയാണ്. മലയാളികൾക്ക് സ്വർണം ആഭരണം എന്നതിലുപരി സമ്പാദ്യം കൂടിയാണ് അതിനാൽ സ്വർണവിലയിൽ ഉണ്ടാകുന്ന നേരിയ വ്യത്യാസങ്ങൾപ്പോലും ജനങ്ങളെ ബാധിക്കാറുണ്ട്.

പവന് ഇന്നലത്തെക്കാൾ 1680 രൂപ കുറഞ്ഞ് 113160 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരം പവന് 114840 രൂപയായിരുന്നു അവസാനമായി രേഖപ്പെടുത്തിയത്. ​ഗ്രാമിന് 210 രൂപ കുറഞ്ഞ് ഇന്ന് 14145 രൂപയായി. ഇന്നലെ പവന് 14355 രൂപയായിരുന്നു.
ആ​ഗോള വിപണിയിലെ മാറ്റങ്ങളും സ്വർണ വിലയിലെ മാറ്റങ്ങൾക്ക് ഇടയാക്കുന്നുണ്ട്. നിലവിലെ അനിശ്ചിതത്വം കാരണം താത്കാലികമായി വില വർദ്ധിക്കുമെങ്കിലും വിലയിൽ ഇനിയും കുറവുണ്ടാകുമെന്ന് സാമ്പത്തിക വിദ​ഗ്ധർ റിപ്പോർട്ട് ചെയ്യുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.