ഇപ്പോൾ പോയാൽ വാങ്ങാം ഇല്ലെങ്കിൽ കൈവിട്ട് പോകും; ഇന്നത്തെ സ്വർണവിലയിൽ ആശ്വാസമാണോ?

പുതുവർഷത്തിലെ ആദ്യ മാസം അവസാനിക്കാൻ ഒരുങ്ങുമ്പോൾ സ്വർണ വില അതിവേ​ഗം മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. ഈ മാസം തുടങ്ങുമ്പോൾ ഒരു ലക്ഷത്തോട് അടുത്ത് നിന്ന വില ഇപ്പോൾ ലക്ഷവും കഴിഞ്ഞ് ബഹുദൂരം മുന്നോട്ട് പോയി. ഒരു മാസത്തിനിടയിൽ ഉയർന്ന് ഏകദേശം ഇരുപതിനായിരം രൂപയ്ക്കടുത്താണ്. അതും ഒരു ദിസവം തന്നെ വിലയിൽ പല തവണ മാറ്റങ്ങളുണ്ടാകുന്നുണ്ട്. ജനങ്ങളെയാകെ കല്യാണ സീസൺ കൂടി വരാൻ പോകുന്ന സാഹചര്യത്തിൽ സാധാരണക്കാരെ ഉൾപ്പെടെ സ്വർണ വിലയിലെ മാറ്റങ്ങൾ വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണ്. 1,19,320 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന തുക. 99,040 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ തുക. ജനുവരി ഒന്നിനായിരുന്നു ഏറ്റവും കുറഞ്ഞ ഈ തുക രേഖപ്പെടുത്തിയത്.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 118760 രൂപയായിരുന്നു വില. 14845 ഇന്നലെ ഒരു ​ഗ്രാമിനുണ്ടായിരുന്ന വില. ഇന്ന് സ്വർണ വിലയിലെ മാറ്റങ്ങളെങ്ങനെയാകും എന്ന് നോക്കയിരുന്നവരെ കാത്തിരുന്നത് മാറ്റങ്ങളില്ലാതെ തുടരുന്ന സ്വർണ വിലയായിരുന്നു. ഇന്ന് ഒരു ​പവൻ സ്വർണത്തിൻ്റെ വില 1,18,760 തന്നെയാണ്. 14845 തന്നെയാണ് ഒരു ​ഗ്രാം സ്വർണത്തിൻ്റേയും വില.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നതോ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുന്നവരെയും.