പോത്തൻകോട്. വെമ്പായം കൊഞ്ചിറ മേനാംകോട് ലാൽ ഭവനിൽ ഗ്രേസി ദാസിന്റെ (67) ബാഗിൽ നിന്നാണ് പണവും സ്വർണവും നഷ്ടമായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മോഷണത്തെക്കുറിച്ച
പോത്തൻകോട് പൊലീസിൽ പരാതി നൽകി.
ഇന്നലെ രാവിലെ 11.30ന് പോത്തൻകോട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ കാർഷിക വായ്‌പയായി പണയം വയ്ക്കാൻ കൊണ്ടുവന്നതായിരുന്നു സ്വർണം. മകന്റെ സുഹൃത്തിന് നൽകാനുള്ള നാലര ലക്ഷം രൂപയ്ക്ക് വേണ്ടിയാണ് പണയം വയ്ക്കാനെത്തിയത്. എന്നാൽ കാർഷിക വായ്പ സ്‌കീമിൽ പണയം വയ്‌ക്കാൻ പറ്റില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. തുടർന്ന് ഇതേ ബാങ്കിൽ വീട്ടമ്മ ഫിക്‌സഡ് ഡെപ്പോസിറ്റായി ഇട്ടിരുന്ന ഏഴുലക്ഷത്തിൽ നിന്ന് 5.60 ലക്ഷം രൂപ പിൻവലിക്കുകയും അതിൽ നിന്ന് മകന്റെ സുഹൃത്തിന് നൽകാനുള്ള തുക അക്കൗണ്ട് ട്രാൻസ്‌ഫർ വഴി നൽകുകയുമായിരുന്നു.
