അഷ്ടമുടിക്കായലിലെ ഓളപരപ്പിൽ പ്രസിഡന്റ്‌സ് ട്രോഫിയിലും സിബിഎല്‍ ട്രോഫിയിലും മുത്തമിട്ട് നിരണം ചുണ്ടന്‍

കൊല്ലം: അഷ്ടമുടിക്കായലില്‍ ആവേശത്തിന്റെ ഓളം സൃഷ്ടിച്ചുകൊണ്ട് പ്രസിഡന്റ്‌സ് ട്രോഫിയിലും അഞ്ചാം സീസണിലെ ചാമ്പ്യന്‍സ് ബോട്ട് ലീഗ്-സിബിഎല്‍ ട്രോഫിയിലും മുത്തമിട്ട് നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍. കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്‍ രണ്ടാമതെത്തി. അതിവാശിയേറിയ ഫൈനല്‍ മത്സരത്തില്‍ 3 മിനിട്ട് 36 സെക്കന്റ് 54 മൈക്രോസെക്കന്റ് സമയത്തിലായിരുന്നു നിരണത്തിന്റെ ഫിനിഷിങ്.സിബിഎല്ലിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 25 ലക്ഷം രൂപ, രണ്ടാം സ്ഥാനം 15 ലക്ഷം രൂപ, മൂന്നാം സ്ഥാനക്കാര്‍ക്ക് 10 ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിന് ബോണസ് ഇനത്തില്‍ 75,000 രൂപയും മത്സരവിജയത്തിനു 25,000 രൂപയുമാണ് സമ്മാനം....