ബ്ലൂ ഡാർട്ട് പോലുള്ള കൊറിയർ കമ്പനികളുടെ പേരിൽ വരുന്ന വ്യാജ SMS-കളിലൂടെയാണ് ഈ തട്ടിപ്പ് നടക്കുന്നത്.

 കൊറിയർ വിവരങ്ങൾക്കായി 21 <മൊബൈൽ നമ്പർ> # എന്ന കോഡ് ഡയൽ ചെയ്യാൻ ഇവർ നിങ്ങളോട് ആവശ്യപ്പെടും.

ഓർക്കുക ഈ കോഡ് ഡയൽ ചെയ്താൽ നിങ്ങളുടെ കോളുകളും മെസ്സേജുകളും (OTP ഉൾപ്പെടെ) തട്ടിപ്പുകാരന്റെ നമ്പറിലേക്ക് ഫോർവേഡ് ചെയ്യപ്പെടും.ഇത് നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യാനും ബാങ്ക് വിവരങ്ങൾ ചോർത്താനും ഇടയാക്കും.

അനാവശ്യ ലിങ്കുകളിലോ കോഡുകളിലോ ക്ലിക്ക് ചെയ്യരുത്.
ഫോർവേഡിങ് ഒഴിവാക്കാൻ ഉടൻ ##002# ഡയൽ ചെയ്യുക.

തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന നമ്പറിലോ cybercrime.gov.in വഴിയോ പരാതിപ്പെടുക.