അടൂർ: വിധി കാത്തുവെച്ച ഇരട്ട വിയോഗത്തിൻ്റെ നടുക്കത്തിലാണ് താഴത്തുകുളക്കട ഗ്രാമം. മകൻ്റെ അപ്രതീക്ഷിത മരണ വാർത്തയറിഞ്ഞതിന് പിന്നാലെ അമ്മയും ഈ ലോകത്തോടു വിടപറഞ്ഞു. താഴത്തുകുളക്കട കുരുമ്പേലഴികത്ത് വീട്ടിൽ പരേതനായ കെ.കെ. നാരായണൻ നായരുടെ ഭാര്യ സാവിത്രിയമ്മ, മകൻ ഹരിലാൽ എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത്..
പൂവറ്റൂരിൽ 'സാരഥി ഇലക്ട്രിക്കൽസ്' എന്ന സ്ഥാപനം നടത്തിവരികയായിരുന്ന ഹരിലാലിന് ഇന്നലെ വൈകുന്നേരം കടയിൽ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല.
പ്രിയപ്പെട്ട മകൻ്റെ മരണവാർത്തയറിഞ്ഞ സാവിത്രിയമ്മയ്ക്ക് ഇന്നലെ രാത്രിയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുക ആയിരുന്നു. തുടർന്ന് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിക്കുക ആയിരുന്നു.
നാടിനെ കണ്ണീരിലാഴ്ത്തിയ ഈ അമ്മയുടെയും, മകൻ്റെയും സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ നടക്കും...
