വർക്കല..ചെറുന്നിയൂർ: സ്കൂൾ ജീവനക്കാരനെ വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കവലയൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ക്ലർക്കും ചെറുന്നിയൂർ സ്വദേശിയുമായ വിപിനെയാണ് വീടിനുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കുടുംബത്തോടൊപ്പം ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിൽ തിരിച്ചെത്തിയ വിപിനെ പിന്നീട് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
എൻ.ജി.ഒ (NGO) യൂണിയൻ അംഗവും എഫ്.എസ്.ഇ.ടി.ഒ (FSETO) ചെറി മേഖല കമ്മിറ്റി അംഗവുമായിരുന്നു വിപിൻ. മികച്ച ഒരു നാടക നടനും സജീവ പൊതുപ്രവർത്തകനുമായിരുന്നു ഇദ്ദേഹം. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
