സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുകയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവ്യാപാരം ആരംഭിച്ചത്.
ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,065 രൂപയായി വിപണി വില. ഇന്നലെ ഇത് 13,030 രൂപയായിരുന്നു. പവന് 1,04,520 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഇത് 1,04,240 രൂപയായിരുന്നു.
ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 14,253 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 13,065 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 10,690 രൂപയുമാണ്.