അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും. നാളെ വൈകീട്ട് അഞ്ചു മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതോടെയാണ് സുനേത്രയെ ഉപമുഖ്യമന്ത്രി പദത്തിലേക്ക് എത്തിക്കുന്നത്. നിലവിൽ രാജ്യസഭാംഗമാണ് സുനേത്ര.