വർക്കല പാപനാശം തീരത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തി.

മുംബൈ സ്വദേശി ജീവൻ (21), ജയേഷ് കുമാർ (22), വിശ്വ (21) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്

.ഇന്നലെ ഉച്ചയോടെ പ്രധാന ബീച്ചിലാണ് സംഭവം. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ്‌ വകവയ്ക്കാതെ യുവാക്കൾ കടലിൽ ഒഴുക്കുള്ള സ്ഥലത്ത് കുളിക്കാനിറങ്ങുകയും അടിയൊഴുക്കിൽപ്പെടുകയുമായിരുന്നു. തിരയിൽപ്പെട്ടവരെ ലൈഫ് ഗാർഡുകളായ രാഹുൽ, ഷാജി, സൂപ്പർവൈസർ ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചു.