തൊട്ടാൽ പൊള്ളുമെന്ന് ഉറപ്പാ; ഇന്നത്തെ സ്വർണവില അറിയാതെ പോകല്ലേ…

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. പവന് 2,360 രൂപ വർധിച്ച് 1,21,120 രൂപയിൽ എത്തിയിരിക്കുകയാണ്. ​ഗ്രാമിന് 295 രൂപ കൂടിയതോടെ ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 15,140 രൂപ നൽകണം. പണിക്കൂലി കൂടിയാകുമ്പോൾ വില ഇതിലും കൂടും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയിൽ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ന് സ്വർണവില എത്തിനിൽക്കുന്നത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആണ്.

റെക്കോർഡുകൾ ഭേദിച്ച് ആണ് ഓരോ ദിവസവും സ്വർണവില മുന്നേറുന്നത്. ഇടയ്ക്കിടെ നേരിയ ഇടിവുകൾ‌ രേഖപ്പെടുത്തുന്നുണ്ടെങ്കിലും സർവ്വ ശക്തിയും എടുത്തായിരിക്കും അടുത്ത ദിവസത്തെ വരവ്.
വിവാഹ സീസൺ ആയതുകൊണ്ട് സ്വര്‍ണ വില പിടിവിട്ട് കുതിക്കുമ്പോഴും വാങ്ങാനെത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവൊന്നും ഉണ്ടാകുന്നില്ല. സ്വർണത്തിനെ വലിയ ഒരു നിക്ഷേപമായിട്ടാണ് എല്ലാവരും കാണുന്നത്. അതുകൊണ്ടാണ് ആളുകൾ സ്വർണം വാങ്ങി സൂക്ഷിക്കുന്നത്.