തീ പടർന്ന് പിടിക്കുന്നത് കണ്ട് ഫയർ ഫോഴ്സിനെ വിളിച്ചയാൾ തീപ്പൊള്ളലേറ്റ് മരിച്ചു

 കൊല്ലം  തീ പടർന്ന് പിടിക്കുന്നത് കണ്ട് ഫയർ ഫോഴ്സിനെ വിളിച്ചയാൾ തീപ്പൊള്ളലേറ്റ് മരിച്ച  കൊല്ലത്ത്. മുഖത്തല ഡീസൻ്റ് മുക്കിന് സമീപമായിരുന്നു ഞെട്ടിച്ച ദുരന്തം. കാവനാട് സ്വദേശി ദയാനിധി ഷാൻആണ് മരിച്ചത്. ഷാനിന് ഡീസൻ്റ് മുക്കിന് സമീപം വാടകക്ക് നൽകുന്ന വീടുണ്ട്. ഇതിന് ചുറ്റും ഉണ്ടായ കാട് തീയിട്ട് നശിപ്പിക്കുന്നതിനിടെയായിരുന്നു ദുരന്തം.

11 മണി കഴിഞ്ഞാണ് തീ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ഷാൻതന്നെ ഫയർഫോഴ്സിനെ വിളിക്കുന്നത്. എന്നാ ൽ പ്രദേശത്തെത്തി തീപിടുത്തം കണ്ട് പിടിക്കാൻ ഫയർഫോഴ്സിലേക്ക് വിളിച്ച നമ്പരിലേക്ക് തിരികെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഫയർ ആൻ്റ് റെസ്ക്യൂ സംഘം നടത്തിയ തിരച്ചിലിലാണ് ദയാനിധി ഷാനിനെ സ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെടുന്നത്.

സംഭവം ഇതോടെയാണ് പുറത്തറിയുന്നത്. ഫയർഫോഴ്സിനെ വിളിച്ച ശേഷവു തീയണക്കൽ തുടർന്ന ദയാനിധി പുക ശ്വസിച്ച് കുഴഞ്ഞ് വീണോ മറ്റോ തീക്കുള്ളിലേക്ക് പതിച്ചതായിട്ടാണ് നിഗമനം. ഫയർഫോഴ്സ സംഘം കണ്ടെത്തുമ്പോഴേക്കും ഷാനിന് ദുരന്തം സംഭവിച്ചിരുന്നു