ഒരു കുഞ്ഞിന് ജന്മം നൽകി. നിമിഷങ്ങൾക്കുള്ളിൽ അമ്മയ്ക്ക് വിടപറയേണ്ടി വന്നു എന്നത് ആരെയും കണ്ണീരണിയിക്കുന്ന ഒന്നാണ്..

 കൊച്ചി: വടക്കൻ പറവൂരിലെ ഡോൺ ബോസ്കോ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. പട്ടണം പള്ളിയിൽ സ്വദേശിനി കാവ്യമോളാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത് 30 വയസ്സായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

കഴിഞ്ഞ ഡിസംബർ 24ന് കാവ്യമോളെ 2ാം പ്രസവത്തിനായി ഡോൺ ബോസ്കോ ആശുപത്രിയിൽ പ്രവേശപ്പിച്ചത്. ഉച്ചയ്ക്ക് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം ഉണ്ടായതോടെ യുവതിയുടെ നില വഷളായി. ജീവൻ രക്ഷിക്കാൻ ഗർഭപാത്രം നീക്കം ചെയ്യണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതനുസരിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും നില മെച്ചപ്പെട്ടില്ല.

യുവതിയുടെ നില വഷളായ ഘട്ടത്തിൽ തന്നെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ അതിന് സമ്മതിച്ചില്ലെ.
വൈകുന്നേരം 4 മണിയോടെ ഹൃദയാഘാതം സംഭവിച്ച ശേഷമാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ തയ്യാറായത്.

എന്നാൽ ആംബുലൻസ് ഏർപ്പാടാക്കി കൊച്ചിയിലെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സമയം രാത്രി 9:30 കഴിഞ്ഞിരുന്നു. ചികിത്സയിലെ കാലതാമസം മൂലം ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലാവുകയും തുടർന്ന് മസ്തിഷ്ക മരണം സംഭവിക്കുകയും ആയിരുന്നു..