ആറ്റിങ്ങലിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികളെ ആക്രമിച്ചതായി പരാതി

ആറ്റിങ്ങൽ: രാത്രിയിൽ സിനിമ കാണാൻ ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികളെ 6 അംഗ തടഞ്ഞു നിർത്തി ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് ആക്രമണം. മുരുക്കുംപുഴ വെയിലൂർ സ്വദേശികളായ അനീഷ് - ആദിത്യ ദമ്പകൾക്ക് നേരെ ബൈകിലെത്തിയ സംഘം മംഗലാപുരം മുതൽ അധിക്ഷേപിക്കുകയായിരുന്നു. ബൈക്കിലിരുന്നു തന്നെ ഇരുവരും ചോദ്യം ചെയ്തെങ്കിലും കോരാണിയ്ക്ക് സമീപം വെച്ച് അക്രമികൾ ദമ്പതികളുടെ ബൈക്ക് തടഞ്ഞ് ആക്രമിക്കുകയായിരുന്നു. സംഘത്തിൽ ആറോളം പേർ ഉണ്ടായിരുന്നതായി ആറ്റിങ്ങൽ പോലീസിൽ അനീഷ് നൽകിയ പരാതിയിൽ പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഉടൻ പ്രതികളെ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.