നെടുമങ്ങാട് : കീടനാശിനി മുഖത്ത് വീണ് ചികിത്സയിലായിരുന്ന കടയുടമ മരിച്ചു. കുറുപുഴ കിഴക്കുംകര അജ്മൽ മൻസിലിൽ എ. ഷിബീന (38) ആണ് മരിച്ചത്. ആനാട് ജംഗ്ഷനും നാഗച്ചേരിക്കും മധ്യേ വളം ഡിപ്പോ നടത്തിവരികയായിരുന്നു ഷിബീന.
കഴിഞ്ഞ 26-ന് വൈകിട്ട് 5:30-ഓടെ റാക്കിൽ സൂക്ഷിച്ചിരുന്ന കീടനാശിനി എടുക്കുന്നതിനിടെ അബദ്ധത്തിൽ മുഖത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു മരണം. ഭർത്താവ്: സുൽഫിക്കർ. മക്കൾ: അജ്മൽ, അജീം മുഹമ്മദ്, അസർ മുഹമ്മദ്.
