അഞ്ചൽ സ്വദേശിയായ സുജ ചന്ദ്ര ബാബുവാണ് സിപിഎമ്മിന്റെ കൊല്ലം ജില്ലാ കമ്മിറ്റി സ്ഥാനം രാജിവച്ച് മുസ്ലിം ലീഗിൽ അംഗമായത്
എം എ ഹിസ്റ്ററിയിൽ ബിരുദധാരിയായ സുജ ചന്ദ്രബാബു പുനലൂർ ശ്രീനാരായണ കോളേജിലെ ഗസ്റ്റ് ലെച്ചർ ആയിരുന്നു
മൂന്നുതവണ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒരുതവണ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ AIDWA മുൻ കൊല്ലം ജില്ല സെക്രട്ടറി , AIDWA സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സെയ്ദ് സാദിഖലി ഷിഹാബ് തങ്ങൾ മെമ്പർഷിപ്പ് നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു
