ഇന്നും ഇടിഞ്ഞ് പൊന്ന്; ഇത് സ്വർണം വാങ്ങാൻ പറ്റിയ സമയം തന്നെ, ജ്വല്ലറിയിലേക്ക് വിട്ടോളൂ

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. 6,320 രൂപയാണ് ഇന്ന പവന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,17,760 രൂപയാണ്. ​ഗ്രാമിന് 790 രൂപ കുറഞ്ഞതോടെ 14,720 രൂപയായി വില. ഇന്നലെ രണ്ടു തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെയും ഉച്ചയ്ക്കും ഉണ്ടായ ഇടിവ് വിപണിയെ ഉണർത്തിയിരുന്നു. ഇതിനിടെ ആണ് ഇന്നും വിലയിൽ ഇടിവ് ഉണ്ടായിരിക്കുന്നത്. സാധാരണക്കാരെ ആണ് ഈ വിലയിലെ ഏറ്റക്കുറച്ചിലുകൾ കൂടുതലും ബാധിക്കുന്നത്.

സൗന്ദര്യബോധമുള്ള മനുഷ്യന് ആഭരണങ്ങൾ എന്നും പ്രിയപ്പെട്ടത് ആണ്. ഓരോ രാജ്യത്തിനും അവരുടെ തനതായ ആഭരണ രൂപകൽപനാരീതി തന്നെയുണ്ട്. എങ്കിലും ഇന്ത്യയാണ് ഏറ്റവും കൂടുതൽ സ്വർണ്ണാഭരണങ്ങൾ ഉപയോഗിക്കുന്ന രാജ്യം എന്ന് പറയേണ്ടതില്ലല്ലോ.
സമ്പത്ത് സംരക്ഷിക്കാനും പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷിക്കപ്പെടാനും പലതരത്തിലുള്ള നിക്ഷേപങ്ങൾ വേണമെന്നുള്ളവർക്കും സ്വർണ്ണം നല്ലൊരു നിക്ഷേപ മാർഗ്ഗമാണ്. വില കൂടി വരുന്ന സാഹചര്യത്തിൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് വിവഹപാർട്ടികളെ ആണ്.