ആറ്റിങ്ങൽ..ആലംകോട് പള്ളിമുക്കിന് സമീപം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിമുക്ക് ആയംപള്ളിയിൽ സെലീന മൻസിൽ അബ്ദുൽ ഹമീദ് ആണ് മരിച്ചത് വീട്ടിലെ ശുചിമുറിയിലാണ് അബ്ദുൽ ഹമീദിനെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. മകനോടൊപ്പം താമസമായിരുന്ന അബ്ദുൽ ഹമീദ് ശുചിമുറിയിൽ മരിച്ചു കിടക്കുന്ന വിവരം ഇന്നലെ ഉച്ചയോടെയാണ് പുറത്തറിയുന്നത്. നഗരൂർ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.ശാസ്ത്രീയ നടപടികൾക്ക് ശേഷം മൃതദേഹം സംഭവസ്ഥലത്ത് നിന്നും പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ട് പോയി നഗരൂർ പോലീസ് അറിയിച്ചു.