മഹാരാഷ്ട്രയിൽ നിന്ന് 260 കിലോ മീറ്റർ അകലെയുള്ള ബാരാമതിയിലെ കർഷകരുടെ പരിപാടിയിൽ പങ്കെടുക്കാനായി പോകുകയായിരുന്നു അദ്ദേഹം. രാവിലെയാണ് മുംബൈയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ അദ്ദേഹവും മറ്റു നാലുപേരും യാത്ര തിരിച്ചത്. താഴെ വീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും അനുയായികളും പൈലറ്റും ആണ് മരിച്ച മറ്റുള്ളവർ.
അതേസമയം സംഭവസ്ഥലത്ത് നിന്നുമുള്ള വിഡിയോകളും മറ്റും പുറത്തുവരുന്നുണ്ട്. ഇതിൽ മൃതദേഹങ്ങൾ കിടക്കുന്ന ദൃശ്യങ്ങളും കാണാം. എൽ & എസ് ഏവിയേഷന്റെ പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റ് വിമാനമാണ് തകർന്നുവീണത്. ലിയർജെറ്റ് 45XR വിഭാഗത്തിൽപ്പെട്ട വിമാനമാണ് ഇത്.
