കിഴക്കേ നടപ്പന്തലിലാണ് ഭക്തജനങ്ങൾ പ്രതിഷേധവുമായി എത്തിയത്. ഇന്നലെ രാത്രി പത്ത് മണി മുതൽ ക്യൂ നിൽക്കുന്നവരെ കടത്തി ദർശ്ശനത്തിന് കടത്തിവിടാതെ സ്പെഷൽ പാസ്സ് ഉള്ള ആയിരക്കണക്കിന് പേരെ കടത്തി വിട്ടതോടെയാണ് ഇന്ന് രാവിലെ 6 മണിയോട് കൂടി ഭക്തരുടെ രോഷം അണപൊട്ടി ഒഴുകിയത്.
നടപ്പന്തലിലെ ക്യൂ സംവിധാനത്തിനായി സ്ഥാപിച്ച ബാരിക്കേഡുകളും ചങ്ങലയും തകർത്ത ഭക്തർ നടപ്പന്തലിൽ ഒരുമിച്ചെത്തി പ്രതിഷേധം നടത്തി.
നാമ ജപം നടത്തിയും ദേവസ്വത്തിന്റെ നടപടിയെ ചോദ്യം ചെയ്തും തടിച്ച് കൂടിയ ഭക്തർ തങ്ങളെ അകത്തേക്ക് കയറ്റിയതിന് ശേഷമേ ഇനി സ്പെഷൽ പാസ്സ് പ്രവേശനം ആരംഭിക്കാനാകു എന്ന് അറിയിച്ചു
