മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു.

കൊച്ചി: മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിൽ ആയിരുന്നു. ഏഷ്യാനെറ്റിലെ 'സിനിമാല' എന്ന ആക്ഷേപഹാസ്യ പരിപാടിയിലും നിരവധി സ്റ്റേജ് ഷോകളിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉൾപ്പെടെയുള്ള പ്രമുഖരെ അനുകരിച്ചതിലൂടെ ജനപ്രീതി നേടിയ കലാകാരനാണ്.