എറണാകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിലിടിച്ചു കയറി അപകടം. ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി കാർത്തിക് അന്തരിച്ചു...

എറണാകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിലിടിച്ചു കയറി അപകടം. ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി കാർത്തിക് അന്തരിച്ചു...

​കൊച്ചി: എറണാകുളം ചങ്ങമ്പുഴ പാർക്കിന് സമീപം മെട്രോ തൂണിൽ ബൈക്കിടിച്ച് ചികിത്സയില്‍ ആയിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. കൊല്ലം അഞ്ചാലുംമൂട് പ്രാക്കുളം വെളിയിൽ വീട്ടിൽ ആർ. കാർത്തിക് ആണ് മരിച്ചത് 26 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായിരുന്നു കാർത്തിക്.

വ്യാഴാഴ്ച പുലർച്ചെ 4.15-ഓടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 8.45-ഓടെ മരണം സംഭവിക്കുകയായിരുന്നു. പരേതനായ രാധാകൃഷ്ണന്റെയും രഞ്ജിനിയുടെയും മകനാണ് കാർത്തിക്. സംസ്കാരം ഇന്ന് വൈകിട്ട് 3.30-ന് കൊല്ലം പ്രാക്കുളത്തെ വീട്ടുവളപ്പിൽ നടന്നു..