കൊല്ലത്ത് അയൽവാസികൾ തമ്മിൽ സംഘർഷം; ഒരാൾ കുത്തേറ്റ് മരിച്ചു
January 18, 2026
കൊല്ലം: അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. കേരളപുരം സ്വദേശി സജിത്ത്(25) ആണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്ക്. നെടുമ്പന ഇടപ്പനയത്താണ് അയല്‍ക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷം കൊലപാതകത്തില്‍ കലാശിച്ചത്.