മനസ്സിനെ മരവിപ്പിക്കുന്ന ഒരു വാർത്തയുടെ നടുക്കത്തിലാണ് ചോക്കാട് മമ്പാട്ട്മൂല പ്രദേശം. വീട്ടുമുറ്റത്തും അകത്തും കളിച്ചുനടന്ന പത്തു വയസ്സുകാരൻ മുഹമ്മദ് ശിഹാൻ ഇനി ഓർമ്മ മാത്രം. കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ തൊട്ടിൽ തുണി കഴുത്തിൽ കുരുങ്ങിയാണ് ആ ജീവൻ പൊലിഞ്ഞത്.
ഒരു നിമിഷത്തെ അശ്രദ്ധ എത്ര വലിയ ശൂന്യതയാണ് ഒരു കുടുംബത്തിൽ ഉണ്ടാക്കുന്നത് എന്നതിന്റെ നീറുന്ന ഉദാഹരണമായി ശിഹാന്റെ മരണം മാറി. ചോക്കാട് മമ്പാട്ട്മൂല മീനങ്ങോടൻ വഹാബിന്റെ മകനാണ് ഈ കൊച്ചു മിടുക്കൻ. മഞ്ചേരി മെഡിക്കൽ കോളേജിലെ നടപടികൾക്ക് ശേഷം മഞ്ഞപ്പെട്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.
പ്രിയപ്പെട്ട ശിഹാന്റെ വേർപാടിൽ നീറുന്ന കുടുംബത്തിന്റെ ദുഃഖത്തിൽ നമുക്കും പങ്കുചേരാം. സമാധാനത്തിന്റെ ലോകത്തേക്ക് യാത്രയായ ആ കുഞ്ഞു മകന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. പ്രിയപ്പെട്ട ശിഹാന് കണ്ണീരോടെ വിട...
