കായംകുളം: കായംകുളത്തിന്റെ കായിക പ്രതിഭയും മികച്ച ഹോക്കി താരവുമായ ബിലാൽ അന്തരിച്ചു 24 വയസ്സായിരുന്നു. വാഹന അപകടത്തെത്തുടർന്ന് പരിക്കേറ്റ് കോട്ടയം കാരിത്താസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കരിയിലകുളങ്ങര കളരിയ്ക്കൽ താജുദ്ദീന്റെ മകനാണ്.
ആലപ്പുഴ ജില്ലാ ഹോക്കി ടീമിലെ സീനിയർ താരമായും അസിസ്റ്റന്റ് കോച്ചായും പ്രവർത്തിച്ചിരുന്ന ബിലാൽ, കേരളത്തിലെ കായിക രംഗത്തെ ശ്രദ്ധേയനായ യുവ പ്രതിഭയായിരുന്നു. കായംകുളം എസ്.എൻ വിദ്യാപീഠത്തിലെ കായിക അധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്തിയൂർ സ്കൂളിലെ ഹോക്കി ടീമിനെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ബിലാൽ, വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു.
മൈതാനങ്ങളിലെ ഊർജ്ജസ്വലമായ സാന്നിധ്യമായിരുന്ന ബിലാലിന്റെ അപ്രതീക്ഷിത വിയോഗം കായംകുളത്തെയും, ആലപ്പുഴയിലെയും കായിക പ്രേമികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്...
