ഉച്ചകഴിഞ്ഞ് 3.08 നാണ് മകരസംക്രമ പൂജ.
ഉച്ചയ്ക്ക് 2.45 ന് നട തുറക്കും.
തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെയും മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയുടെയും കാർമികത്വത്തിൽ മകരസംക്രമ പൂജയും അഭിഷേകവും നടക്കും.
തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് സന്നിധാനത്ത് എത്തും.
അയ്യപ്പന് തിരുവാഭരണം ചാർത്തി വൈകിട്ട് 6.40 ന് ദീപാരാധന നടക്കും.
ഈ സമയം പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും.
ഭക്തലക്ഷങ്ങളാണ് മകരവിളക്കിന്റെ ദർശന പുണ്യം തേടി കാത്തിരിക്കുന്നത്.
മകരവിളക്ക് ദർശിക്കാൻ സാധ്യമായ സ്ഥലങ്ങളിലെല്ലാം ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
