കടവന്ത്രയിൽ ബാലാജി ചായക്കട നടത്തി വിജയനും ഭാര്യ മോഹനയും ചേര്‍ന്ന് 25-ലധികം രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. അത്തരത്തിൽ തന്റെ ജീവിതാഭിലാഷം പ്രാവർത്തികമാക്കിയതിനെ കുറിച്ചുളള വിവരണമാണ് പാഠ്യ വിഷയമായിരിക്കുന്നത്. ചായക്കട നടത്തി സന്തോഷത്തോടെ ജീവിക്കുകയും കഠിന പ്രയത്‌നത്തിലൂടെ ജീവിത വിജയം നേടിയതും വിവരിക്കുന്നു. വിജയനും മോഹനയും ചേര്‍ന്ന് ചായക്കടയിൽ ജോലി ചെയ്യുന്ന രേഖാ ചിത്രവും പാഠഭാഗത്തിലുണ്ട്.
യാത്രാ വിവരണത്തിന്റെ ഈ വിജയകഥ വിദ്യാര്‍ത്ഥികളില്‍ ഏറെ ആവേശം പകരുന്നതായി സ്കൂളുകളിലെ സംസ്‌കൃതം അധ്യാപകർ പറയുന്നു. പ്രാദേശിക വിജയഗാഥകളെ പാഠ്യ വിഷയമാക്കുന്ന സംസ്‌കൃത ഭാഷാ പഠന നയത്തിന്റെ ഭാഗമായാണ് കൊച്ചി ബാലാജി വിജയന്റെ ലോക സഞ്ചാരം പാഠ്യ വിഷയമായതെന്ന് സംസ്‌കൃതം അധ്യാപിക ഷീബ പി.ബി. പറഞ്ഞു.
