"എന്റെ പ്രിയ സുഹൃത്ത് സി.ജെ. റോയിയുടെ വിടവ് വിശ്വസിക്കാനാകാത്തതും അതീവ വേദനാജനകവുമാണ്": ആദരാജ്ഞലികൾ അർപ്പിച്ച് മോഹൻലാൽ

"എന്റെ പ്രിയ സുഹൃത്ത് സി.ജെ. റോയിയുടെ വിടവ് വിശ്വസിക്കാനാകാത്തതും അതീവ വേദനാജനകവുമാണ്": ആദരാജ്ഞലികൾ അർപ്പിച്ച് മോഹൻലാൽ 

കോൺഫിഡന്റ് ഗ്രൂപ്പ്‌ ഉടമ സിജെ റോയിയുടെ അകാല മരണത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് മോഹൻലാൽ.

പ്രിയ സുഹൃത്തിന്റെ വിടവ് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് മോഹൻലാൽ പറഞ്ഞു.സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു മോഹൻലാൽ ആദരാജ്ഞലികൾ അർപ്പിച്ചത്.

പോസ്റ്റ്‌ ഇങ്ങനെ -

എന്റെ പ്രിയ സുഹൃത്ത് സി.ജെ. റോയിയുടെ വിടവ് വിശ്വസിക്കാനാകാത്തതും അതീവ വേദനാജനകവുമാണ്. 

ഈ അഗാധമായ ദുഃഖത്തിന്റെ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം എന്റെ ഹൃദയം ചേർന്നിരിക്കുന്നു. 

അദ്ദേഹം വെറും ഒരു സുഹൃത്ത് മാത്രമല്ലായിരുന്നു — സ്നേഹത്തോടെ എന്നും ഓർമ്മിക്കപ്പെടുന്ന ഒരാളായിരിക്കും.