*നാവായിക്കുളത്ത് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു.*

 കല്ലമ്പലം.നവായിക്കുളം വെള്ളൂർ ക്കോണം കശുവണ്ടി ഫാക്ടറിയ്ക്ക് സമീപം കയ്പ്പോത്തുകോണം ലക്ഷ്മി നിവാസിൽ ബിനുവാണ് ഭാര്യയോട് ക്രൂരത കാട്ടിയത്.
 തലയ്ക്കും കാലിനും പരിക്കേൾക്കുകയും തലയ്ക്ക് പൊള്ളലേൾക്കുകയും ചെയ്ത 

 മുനീശ്വരിയെ (40) പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

സംഭവത്തിനു ശേഷം സ്ഥലത്തു നിന്നും കടന്നുകളഞ്ഞ ബിനുവിനെ
കല്ലമ്പലം പൊലീസ് തിരയുന്നു.
ഇന്ന് രാവിലെ ആയിരുന്നു സംഭവം.

ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം ഭര്‍ത്താവ് ഒളിവില്‍, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.

തിരുവനന്തപുരം: ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം ഭര്‍ത്താവ് ഒളിവില്‍, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.
നാവായിക്കുളത്ത് കുടുംബ പ്രശ്നത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു.

നവായിക്കുളം വെള്ളൂർ ക്കോണം കശുവണ്ടി ഫാക്ടറിയ്ക്ക് സമീപം ലക്ഷ്മി നിവാസില്‍ താമസിക്കുന്ന 42 വയസുള്ള മുനീശ്വരിയെയാണ് ഭർത്താവ് ബിനു ( 52) മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. പൊള്ളലേറ്റ് ഗുരുതര പരിക്കുകളോടെ മുനീശ്വരിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം ഭർത്താവ് ഒളിവില്‍ പോയി. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങള്‍ സംസാരിച്ച്‌ വഴക്കുണ്ടാവുകയും തുടർന്ന് ഭർത്താവ് ഭാര്യയെ കാറ്റാടിക്കഴ ഉപയോഗിച്ച്‌ കാല് രണ്ടും അടിച്ചൊടിക്കുകയും തുടർന്ന് പെട്രോളോ ഡീസലോ പോലെയുള്ള ദ്രാവകം ഉപയോഗിച്ചാണ് തീ കൊളുത്തിയിരിക്കുന്നത്. യുവതിയുടെ തലയ്ക്കും കൈയിലും മുറിവേറ്റിട്ടുണ്ട് എന്നാണ് ആശുപത്രി അധികൃതല്‍ അറിയിച്ചത്. യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിന്നും ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു. സംഭവത്തിന് ശേഷം സ്ഥലത്ത് നിന്നും കടന്നുകളഞ്ഞ ബിനുവിനെ കല്ലമ്പലം പൊലീസ് തിരയുന്നു.