തിരുവനന്തപുരം നഗരത്തിൽ ശനിയും ഞായറും ഗതാഗത നിയന്ത്രണം

 തിരുവനന്തപുരം..കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ശനി രാത്രി 7 മുതൽ 11.30 വരെയും ഞായർ രാവിലെ 7 മുതൽ വെെകിട്ട്‌ 6 വരെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്‌ച ഡൊമസ്റ്റിക് എയർപോർട്ട്- ശംഖുമുഖം, ഓൾ സെയിന്റ്‌സ്‌, ചാക്ക, പേട്ട, പള്ളിമുക്ക്, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, ബേക്കറി ജങ്‌ഷൻ, ഫ്ലെെഓവർ, പനവിള, കലാഭവൻമണി റോഡ്, വിമൻസ് കോളേജ്, ഗസ്റ്റ് ഹ‍ൗസ് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.


ഞായറാഴ്‌ച വിമൻസ് കോളേജ്, തെെക്കാട്‌, തമ്പാനൂർ ഫ്ലൈഓവർ, പാളയം, പവർഹ‍ൗസ് റോഡ്, തകരപ്പറമ്പ് ഫ്ലൈ ഓവർ, ശ്രീകണ്ഠേശ്വരം പാർക്ക്, എസ്‌പി ഫോർട്ട്, മിത്രാനന്ദപുരം, വാഴപ്പള്ളി റോഡിലും അരിസ്റ്റോ ജങ്‌ഷൻ മാരാർജി ഭവൻ റോഡിലും നോർക്ക ജങ്‌ഷൻ, സംഗീത കോളേജ് റോഡ്‌, വനിത കോളേജ്, വെള്ളയമ്പലം ടിടിസി- ഗോൾഫ് ലിങ്ക്സ്- ഉദയപാലസ് റോഡ്‌, തമ്പാനൂർ ഫ്ലൈ ഓവർ മോഡൽ സ്കൂൾ

ജങ്‌ഷൻ, ജനറൽ ആശുപത്രി, ശംഖുമുഖം ഡൊമസ്റ്റിക് എയർപോർട്ട് റോഡ്‌ എന്നിവടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല"