എന്നാൽ ഡിസംബർ 31-ന് വൈകുന്നേരം പവന് 240 കുറഞ്ഞ് 98920 രൂപയിൽ എത്തിയ സ്വർണ്ണവില പുതുവർഷപ്പുലരിയിൽ 120 രൂപ വർധിച്ച് 99,040 രൂപയായി. ഡിസംബർ 31-ന് വൈകുന്നേരം ഗ്രാമിന് 12365 രൂപയായിരുന്നെങ്കിൽ ഇന്നത് 15 രൂപയുടെ വർധനവോടെ 12,380 രൂപ ആയിരിക്കുകയാണ്.
ഡിസംബര്‍ 23-നാണ് പൊള്ളും വിലയായ 1 ലക്ഷവും കടന്ന് സ്വർണ്ണ വില കുത്തനെ ഉയരാൻ തുടങ്ങിയത്. ഡിസംബര്‍ 28 ന് 1,04,440 രൂപ വരെ എത്തിയാണ് സ്വര്‍ണ വില താഴ്ന്നത്. മൂന്നു ദിവസത്തിനിടെ 5,520 രൂപ പവന് കുറഞ്ഞിരുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
