കിളിമാനൂർ - പോലീസ് സ്റ്റേഷൻ - തൊളിക്കുഴി റോഡിൽ BC പ്രവൃത്തികൾ നടത്തുന്നതിനായി റോഡ് പൂർണ്ണമായും അടച്ചിടുന്നതിനാൽ, 19/01/2026 മുതൽ ഒരാഴ്ചത്തേയ്ക്ക് താൽക്കാലികമായി ഈ റോഡിൽ വാഹന ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. ഈ റോഡിലൂടെ പോകേണ്ട, കിളിമാനൂരിൽ നിന്ന് കല്ലറ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ പൊരുന്തമൺ-കല്ലറ റോഡും (തിരിച്ചും), കടയ്ക്കൽ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കുറവൻകുഴി- അടയമൺ-തൊളിക്കുഴി റോഡും (തിരിച്ചും) ഗതാഗതത്തിനായി ഉപയോഗിക്കേണ്ടതാണ്.