*ശ്രദ്ധിക്കുക കൊല്ലം ജില്ലയിലെ ആയൂരും പക്ഷിപ്പനി: തീവ്രത കുറഞ്ഞ എച്ച് 9 എൻ 2 വൈറസ് സ്ഥിരീകരിച്ചു*

 കിളിമാനൂരിലെ സമീപ പഞ്ചായത്തുകൾ നിരീക്ഷണത്തിൽ..
" : ആയൂർ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയിൽ രോഗതീവ്രതയോ വ്യാപനമോ ഇല്ലാത്ത എച്ച്9 എൻ2 പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ദേശീയ ഹൈ സെക്യൂരിറ്റി രോഗനിർണയ ലാബറട്ടറിയിലാണ് പരിശോധന നടത്തിയത്. ഇത് മനുഷ്യരിലേക്ക് പകരില്ല. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ നിരീക്ഷണം 16 പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചു.

ആയൂർ തോട്ടത്തറ ഹാച്ചറി സ്ഥിതി ചെയ്യുന്ന ഇളമാട് പഞ്ചായത്ത്, ഇട്ടിവ, ഇടമുളയ്ക്കൽ, കല്ലുവാതുക്കൽ, ഉമ്മന്നൂർ, കടയ്ക്കൽ, വെളിയം, വെളിനല്ലൂർ, വെട്ടിക്കവല, ചടയമംഗലം, നിലമേൽ, പൂയപ്പള്ളി, അഞ്ചൽ, അലയമൺ പഞ്ചായത്തുകൾ കൂടാതെ തിരുവനന്തപുരം ജില്ലാ അതിർത്തിയായ മടവൂരും പള്ളിക്കലും നിരീക്ഷണം ശക്തമാക്കും. കുരീപ്പുഴ ടർക്കി ഫാം, കുര്യോട്ടുമല ഹൈടെക് ഫാം എന്നിവിടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി.ഷൈൻകുമാർ അറിയിച്ചു."