കൊല്ലം.ദേശീയപാത 66ൽ മണ്ണ് നിറച്ച് നിർമ്മിച്ച ഉയരപാതകൾക്ക് പകരം പില്ലറിന്മേലുളള ഉയരപ്പാത നിർമ്മിക്കുന്നത് സംബന്ധിച്ച് വിദഗ്ദ്ധ സമിതി പരിശോധന നടത്തി തീരുമാനിക്കുമെന്ന് കേന്ദ്ര ദേശീയപാതയും റോഡ് ഗതാഗതവും വകുപ്പ് സെക്രട്ടറി ഉമാശങ്കർ ഉറപ്പ് നൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. കൊട്ടിയം മൈലക്കാട് മണ്ണ് നിറച്ച് നിർമ്മിച്ച ഉയരപ്പാത തകർന്നതിനെ തുടർന്ന് എർത്തേൺ റിട്ടെനിംഗ് വാൾ ഉപയോഗിച്ചുള്ള ഉയരപ്പാതയ്ക്ക് പകരം പില്ലറിന്മേലുള്ള ഉയരപ്പാത നിർമ്മിക്കണമെന്ന എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ ആവശ്യം കേന്ദ്ര ദേശീയപാതയും റോഡ് ഗതാഗതവും വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി ലോക്സഭയിൽ അംഗീകരിച്ചിരുന്നു. തുടർന്ന് ഈ വിഷയത്തിൽ ന്യുഡൽഹിയിൽ സെക്രട്ടറിയുമായും ദേശീയപാത അധികൃതറുമായും ചർച്ച നടത്തിയ ശേഷമാണ് വിവരം അറിയിച്ചത്.
#NKPremachandran Nitin Gadkari