അപകടത്തിലായ ദേശീയപാത 66 നിർമ്മാണം നിർത്തിവയ്ക്കണം- ശക്തമായ സമര നടപടികളുമായി പാരിപ്പള്ളിയിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

പാരിപ്പള്ളി..ദേശീയപാത 66 പാരിപ്പള്ളി ജംഗ്ഷനിലെ നിർമ്മാണം അപകടാവസ്ഥ ആയതിനെ തുടർന്ന് നിർത്തിവച്ച് അന്വേഷണം നടത്തണമെന്നും അപകടം ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാരിപ്പള്ളി അടിപ്പാത ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. 
പാരിപ്പള്ളി ജംഗ്ഷൻ സമീപം 3000 ത്തോളം കുട്ടികൾ പഠിക്കുന്ന അമൃത ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ് റോഡ് നിർമ്മാണത്തിലെ അപാകത ജനങ്ങൾ കണ്ടെത്തിയത്. വൻ ദുരന്തം ഒഴിവാക്കുന്നതിന് അടിയന്തരമായി ദേശീയപാത അധികൃതർ ഇടപെടണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടുകൊണ്ട് പ്രധാന മന്ത്രി, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി, ദേശീയപാത അതോറിറ്റി, കേരള മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, എംപി, എംഎൽഎ, ജില്ലാ കളക്ടർ ഉൾപ്പെടെ ഉള്ളവർക്ക് നിവേദനം നൽകി. 
അശാസ്ത്രീയമായ നിർമ്മാണം നിർത്തിവച്ച് ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിന് വേണ്ടി സുരക്ഷിത പാത നിർമ്മിക്കുന്നത് വരെ ശക്തമായ സമരം നടത്തുന്നതിന് പാരിപ്പള്ളി അടിപ്പാത ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് വിജയൻ (ചെയർമാൻ) ശ്രീകുമാർ പാരിപ്പള്ളി (ജനറൽ കൺവീനർ) പാരിപ്പള്ളി വിനോദ് (കോഡിനേറ്റർ) രക്ഷാധികാരികളായി ജില്ലാ പഞ്ചായത്ത് അംഗം ബിനു കെ എസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ എസ് ആർ അനിൽകുമാർ, ദർശൻ ജി, വി ജയകുമാർ, സുരേഷ് ചന്ദ്രൻ, രാജൻ കുറുപ്പ്, കേണൽ സുദർശനൻ പിള്ള, കൺവീനർമാരായി എസ് പ്രസേനൻ, അഡ്വ അനീഷ് പാരിപ്പള്ളി, അനിൽകുമാർ, ഡാനിഷ്, അഖിൽ, അനിൽ ഗോവിന്ദ്, സന്തോഷ് കുമാർ ശബരി, വിജയകുമാർ, എം എ സത്താർ, മനുരാജ് ഉൾപ്പെടെ 101 അംഗങ്ങളെ ഉൾപ്പെടുത്തി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.